ന്യൂഡൽഹി: വിവിധ മെഡിക്കൽ കോളജുകളിലെ സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലേക്കു സർവീസിലുള്ള ഡോക്ടർമാർക്ക് ഈ വർഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. 2020-21 അധ്യയന വർഷത്തിൽ സർവീസിലുള്ളവർക്ക് സംവരണമില്ലാതെ പ്രവേശനം നടത്താൻ ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
അതേസമയം, സർവീസിലുള്ളവർക്ക് സംവരണം നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവാദം അടുത്ത ഫെബ്രുവരിയിൽ കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിൽ സർവീസിലുള്ളവർക്ക് സംവരണ പ്രകാരം പ്രവേശനം നടത്താൻ കേരളാ ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും നേരത്തെ അനുമതി നൽകിയിരുന്നു.