സിഡ്നി: കോവിഡ് മഹാമാരിയുടെ കാലത്ത് കാണികൾക്കു പരിമിതമായ രീതിയിൽ ഗാലറിയിൽ പ്രവേശനം അനുവദിച്ച ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നു ഇന്നലെ സിഡ്നിയിൽ നടന്ന ഇന്ത്യ x ഓസ്ട്രേലിയ. മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചുകയറി രണ്ടു കാണികൾ പ്രതിഷേധിക്കുന്നതിനും സിഡ്നി വേദിയായി.
ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ആറാം ഓവറിലായിരുന്നു പ്രതിഷേധക്കാർ മൈതാനത്തേക്ക് ഇരച്ചെത്തിയത്. ഇന്ത്യയിലെ അദാനി ഗ്രൂപ്പിന് ലോണ്‍ അനുവദിക്കരുതെന്ന പ്ലക്കാർഡുമായാണ് ഒരാൾ എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ കൽക്കരി പദ്ധതിക്കെതിരെയായിരുന്നു പ്രതിഷേധം.
അദാനിക്കെതിരെ പ്രതിഷേധം
11:53 PM Nov 27, 2020 | Deepika.com