ആദ്യ ഡെർബിയിൽ ബഗാൻ
11:53 PM Nov 27, 2020 | Deepika.com
മഡ്ഗാവ്: ഐ ലീഗിൽനിന്ന് ഐഎസ്എലിലേക്ക് ചുവടുമാറിയ കോൽക്കത്തൻ ഡെർബിയിൽ അവസാന ചിരി എടികെ മോഹൻ ബഗാന്റേത്. ഐഎസ്എലിലെ ആദ്യ ഡെർബിയിൽ എടികെ മോഹൻ ബഗാൻ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ 2-0നു കീഴടക്കി. റോയ് കൃഷ്ണ (49-ാം മിനിറ്റ്), മൻവീർ സിംഗ് (85) എന്നിവരാണ് എടികെ മോഹൻ ബഗാനായി വലകുലുക്കിയത്. മോഹൻ ബഗാന്റെ രണ്ടാം ജയമാണിത്. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എലിലെ ആദ്യ മത്സരമായിരുന്നു.