ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. കരസേനയുടെ ക്വിക്ക് റിയാക്ഷൻ ടീം(ക്യുആർടി) അംഗങ്ങളാണ് ജനത്തിരക്കേറിയ പരിംപോറ മേഖലയിലെ ഖുഷിപോറയിൽ നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
വാനിലെത്തിയ ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ സൈനികർ രംഗത്തെത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടു.
വാനിലെത്തിയ ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ സൈനികർ രംഗത്തെത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടു.