സിഡ്നി: ക്രിക്കറ്റ് ആരാധകരില്‍ ആവേശം പടര്‍ത്തുന്ന ഏകദിന പോരാട്ടത്തിന് ഇന്നു തുടക്കം. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിനു സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് വീഴും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണു മത്സരം ആരംഭിക്കുക.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കപ്പെട്ട രാജ്യാന്തര ഏകദിനങ്ങള്‍ക്കാണ് ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടത്തോടെ തുടക്കമാകുക. മൂന്നു മത്സങ്ങളാണ് ഏകദിന പരന്പരയിലുള്ളത്. രണ്ടാം ഏകദിനം ഞായറാഴ്ച സിഡ്നിയില്‍ത്തന്നെ അരങ്ങേറും. മൂന്നാം ഏകദിനം ബുധനാഴ്ച കാന്‍ബറയിലാണ്.
ഓസ്ട്രേലിയന്‍ ടീം ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കരുത്തോടെയാണ് ഇറങ്ങുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയുടെ അഭാവമാണു ശ്രദ്ധേയം. രോഹിതിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ മായങ്ക് അഗര്‍വാളോ ശുഭ്മാന്‍ ഗില്ലോ എത്തിയേക്കും.1992ലെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനാര്‍ഥം അക്കാലത്ത് ധരിച്ച ജഴ്സിയിലാണു കോഹ്ലിയും സംഘവും ഇറങ്ങുക.
ആവേശപ്പോരിന് ഇന്നു തുടക്കം
01:45 AM Nov 27, 2020 | Deepika.com