മാറഡോണയുടെ വിയോഗത്തില്‍ തേങ്ങി ഫുട്ബോള്‍ ലോകം
01:45 AM Nov 27, 2020 | Deepika.com
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മത്സരങ്ങളെല്ലാം നടന്നത്. ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ടാണ് ഐഎസ്എൽ മത്സരം തുടങ്ങിയത്. യൂറോപ്പില്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മത്സരങ്ങള്‍ക്കു മുമ്പും ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ സൈഡ് സ്്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അര്‍ജന്റീനയിലും ബ്രസീലിലും നടന്ന മത്സരങ്ങളില്‍ കളിക്കാരുടെ ജഴ്സികളില്‍ മാറഡോണയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു.