കൊച്ചി: എസ്. ശ്രീശാന്തിന്റെ തിരിച്ചുവരവിനു വഴിവയ്ക്കുന്ന കെസിഎയുടെ പ്രസിഡന്റ്സ് കപ്പ് ടി20 ടൂര്‍ണമെന്റ് ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി മൂന്നു വരെ ആലപ്പുഴ എസ്ഡി കോളജ് മൈതാനിയില്‍ നടക്കും. ആറു ടീമുകളാണ് ഉദ്ഘാടന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ഈഗിള്‍സ്, കെസിഎ പാന്തേഴ്സ്, കെസിഎ ലയണ്‍സ് എന്നിവയാണ് ടീമുകള്‍. മത്സരത്തിനായി കെസിഎ സര്‍ക്കാരിനോട് അനുമതി തേടി.
മുഹമ്മദ് അസ്ഹറുദ്ദീന്-ഈഗിള്‍സ്, പി. രാഹുല്‍-ലയണ്‍സ്, അക്ഷയ് ചന്ദ്രന്-പാന്തേഴ്സ്, സിജോമോന്‍-റോയല്‍സ്, സച്ചിന് ബേബി-ടൈഗേഴ്സ്, വാട്സല് ഗോവിന്ദ്-ടസ്കേഴ്സ് എന്നിവരാണ് വിവിധ ടീമുകളെ നയിക്കുക. സച്ചിന് ബേബി നയിക്കുന്ന ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക.
ശ്രീശാന്ത് ടൈഗേഴ്സ് ടീമില്‍
01:45 AM Nov 27, 2020 | Deepika.com