ന്യൂഡൽഹി: ഇന്ത്യ കൂടുതൽ ആപ്പുകൾ നിരോധിച്ചതിൽ എതിർപ്പുമായി ചൈന. ദേശീയ സുരക്ഷയുടെ പേരിൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനെ എതിർക്കുന്നതായി ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു.
വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചൈനീസ് കന്പനികൾ അവിടുത്തെ നിയമങ്ങൾ പാലിക്കണമെന്നു ചൈനീസ് സർക്കാർ നിർദേശിച്ചിട്ടുള്ളതാണ്. ചില രാജ്യക്കാരോടു മാത്രം വിവേചനം കാട്ടുന്ന രീതി ഇന്ത്യ അവസാനിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം 43 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. സ്നാക് വീഡിയോ, അലി എക്സ്പ്രസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ എണ്ണം 267 ആയി.