ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ലൈംഗിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ വന്ധ്യംകരിക്കുന്നതിനുള്ള നിയമത്തിനു പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അംഗീകാരം നല്കി. ചൊവ്വാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് നിയമവകുപ്പ് സമര്‍പ്പിച്ച മാനഭംഗവിരുദ്ധ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
മാനഭംഗക്കേസുകളുടെ അന്വേഷണത്തിനു കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കും. പുതിയ നിയമത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കുറ്റവാളികള്‍ക്ക് മരുന്ന് നല്കി വന്ധ്യംകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്നു ഭരണകക്ഷിയായ തെഹ്രിക്ക് ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫൈസല്‍ ജാവേദ് ഖാന് പറഞ്ഞു.