പാരീസ്/മാഞ്ചസ്റ്റർ: ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ നോക്കൗട്ടിനായുള്ള പോരാട്ടം ശക്തമായി. ഫ്രഞ്ച് വന്പന്മാരായ പിഎസ്ജി ഹോം മത്സരത്തിൽ ജർമൻ സംഘമായ ലൈപ്സിഗിനെ 1-0നു കീഴടക്കിയതോടെയാണിത്. 11-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലാക്കി ബ്രസീൽ സൂപ്പർ താരം നെയ്മർ ആണു പിഎസ്ജിക്കു ജയം സമ്മാനിച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് ബാഷക്ഷെഹിറിനെ കീഴടക്കി. ഹോം മത്സരത്തിൽ യുണൈറ്റഡിനായി ബ്രൂണൊ ഫെർണാണ്ടസ് (ഏഴ്, 19 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. മാർകസ് റാഷ്ഫോഡ് (35-പെനൽറ്റി), ഡാനിയേൽ ജയിംസ് (90+2-ാം മിനിറ്റ്) എന്നിവരും യുണൈറ്റഡിനായി വലകുലുക്കി.
ഗ്രൂപ്പിൽ നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് (9 പോയിന്റ്), പിഎസ്ജി (6), ലൈപ്സിഗ് (6), ബാഷക്ഷെഹിർ (3) എന്നിവ യഥാക്രമം ഒന്നു മുതൽ നാലു സ്ഥാനങ്ങളിലാണ്. യുണൈറ്റഡിന് ഒരു ജയംകൂടി സ്വന്തമാക്കിയാൽ നോക്കൗട്ട് ഉറപ്പിക്കാം. ബാഷക്ഷെഹിറിനുവരെ നോക്കൗട്ട് സാധ്യത ഉണ്ട്.
നെയ്മർ, പിഎസ്ജി
10:53 PM Nov 25, 2020 | Deepika.com