മഡ്ഗാവ്: ഐഎസ്എലിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രണ്ടാം മത്സരത്തിനിറങ്ങും. മുംബൈ സിറ്റി എഫ്സിയെ ആദ്യ മത്സരത്തിൽ കീഴടക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30നാണു മത്സരം. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 1-0നു പരാജയപ്പെട്ടിരുന്നു.
എടികെ മോഹൻ ബഗാനെതിരേ കളിച്ച ടീമിൽ മാറ്റം ഉണ്ടാകാനാണു സാധ്യത. ബക്റി കോനെ-കോസ്റ്റെ പ്രതിരോധ സഖ്യം മാത്രമാണ് അല്പമെങ്കിലും ശോഭിച്ചത്. മധ്യനിരയും മുന്നേറ്റവും താളം കണ്ടെത്തിയാൽമാത്രമേ ബ്ലാസ്റ്റേഴ്സിനു രക്ഷയുള്ളൂ. പ്രതിരോധനിരയിൽ നിഷുകുമാർ എത്താനും സാധ്യതയുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള കെ.പി. രാഹുൽ തിരിച്ചെത്തുമോ എന്നും കണ്ടറിയണം.
ക്ലിക് ആകാൻ ബ്ലാസ്റ്റേഴ്സ്
10:53 PM Nov 25, 2020 | Deepika.com