ടൂറിൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഹോം മത്സരത്തിൽ ഏറ്റവും അധികം ഗോൾ എന്ന റിക്കാർഡിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഗ്രൂപ്പ് ജിയിൽ ഹംഗേറിയൻ ക്ലബ്ബായ ഫെറെൻസ്വാറോഷിനെതിരേ യുവന്റസ് 2-1നു ജയിച്ച മത്സരത്തിൽ റൊണാൾഡോയുടെ വകയായിരുന്നു ഒരു ഗോൾ. ഇതോടെ ചാന്പ്യൻസ് ലീഗിൽ റൊണാൾഡോ ഹോം മത്സരങ്ങളിൽ 70 ഗോളിൽ എത്തി. ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്കും ഹോം മത്സരങ്ങളിൽ 70 ഗോളുണ്ട്. റിക്കാർഡ് നിലവിൽ ഇരുവരും പങ്കിടുന്നുവെന്നു ചുരുക്കം.
19-ാം മിനിറ്റിൽ സന്ദർശകർ മുന്നിൽ കടന്നെങ്കിലും റൊണാൾഡോയിലൂടെ യുവെ ഒപ്പമെത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ആൽവരൊ മൊറാട്ടയിലൂടെ യുവന്റസ് ജയം സ്വന്തമാക്കുകയും ചെയ്തു. ഈ സീസണ് ചാന്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ആദ്യ ഗോളാണ്.
റൊണാൾഡോ @ 70
10:53 PM Nov 25, 2020 | Deepika.com