ഇന്ത്യൻ ക്യാന്പിൽ ആറ് മലയാളികൾ
10:53 PM Nov 25, 2020 | Deepika.com
തിരുവല്ല: ഇന്ത്യൻ ബാസ്കറ്റ്ബോൾ വനിതാ ക്യാന്പിലേക്ക് മലയാളികളായ പി.എസ്. ജീന, പി.ജി. അഞ്ജന, നിമ്മി ജോർജ്, അനീഷ ക്ലീറ്റസ്, ആർ. ശ്രീകല, സി.എസ്. അനുമരിയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 2021 സെപ്റ്റംബറിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് മുതൽ 31വരെ ബംഗളൂരുവിലാണ് ക്യാന്പ്.