ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കോവിഡ് മഹാമാരിയോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെ നാല് ഘട്ടമായി തിരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭയത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങൾ സംഭ്രമരായാണ് മഹാമാരിയെ നേരിട്ടത്. നിരവധി ആളുകൾ, തങ്ങൾക്ക് രോഗം ഉണ്ടായത് മറച്ചുവയ്ക്കാൻ ശ്രമിച്ച രണ്ടാം ഘട്ടത്തിൽ വൈറസിനെപ്പറ്റി നിരവധി സംശയങ്ങൾ ഉയർന്നുവന്നു. അംഗീകാരത്തിന്റെ മൂന്നാംഘട്ടത്തിൽ ജനങ്ങൾ വൈറസിനെ ഗൗരവമായി പരിഗണിക്കുകയും കൂടുതൽ ജാഗ്രത പുലർത്തുകയും ചെയ്തു.
ദേശീയതലത്തിൽ രോഗമുക്തി നിരക്ക് വർധിച്ചതോടെ, വൈറസ് ബാധിക്കില്ലെന്ന ധാരണ മൂലം അശ്രദ്ധയോടെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതാണ് നാലാംഘട്ടം എന്ന് അദ്ദേഹം പറഞ്ഞു.ഈ നാലാം ഘട്ടത്തിൽ വൈറസിന്റെ ഗൗരവത്തപ്പറ്റി കൂടുതൽ ജാഗ്രത പുലർത്തേണ്ടത് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.