മുംബൈ: ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല(84) അന്തരിച്ചു. വാർധക്യസഹജമായി അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മാധ്യമപ്രവർത്തകനായിരുന്ന ബഡോല അഭിനയരംഗത്ത് എത്തുകയായിരുന്നു. ആദ്യകാലത്ത് നാടകങ്ങളിലായിരുന്നു ഇദ്ദേഹം അഭിനയിച്ചിരുന്നത്. ജോഥ അക്ബർ, ലഹേ രഹോ മുന്നാ ഭായി, ജോളി എൽഎൽ 2 തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.