മോസ്കോ: റഷ്യയുടെ കോവിഡ്-19 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഗമേലിയ റിസേർച്ച് സെന്റർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
രണ്ടു ഡോസുള്ള വാക്സിന്റെ ഒരു ഡോസിന് പത്തു ഡോളറിൽ താഴെ ( 740 രൂപ) മാത്രമേ വില വരൂവെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) പറഞ്ഞു. മേഡോണ, ഫൈസർ കന്പനികളുടെ വാക്സിനുകളേക്കാളും സ്പുട്നിക് 5 ന് വിലക്കുറവായിരിക്കും. രണ്ടു മുതൽ എട്ട് ഡിഗ്രി സെൽഷസ് ഊഷ്മാവ് വരെ വാക്സിൻ സൂക്ഷിക്കാമെന്നും ആർഡിഐഎഫ് പറഞ്ഞു.