വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് കാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ ആണ് ഇക്കാര്യം അറിയിച്ചത്. കാബിനറ്റ് അംഗങ്ങളുടെ പേരുകൾ ബൈഡൻ നേരിട്ടുതന്നെ പ്രഖ്യാപിക്കും. കാബിനറ്റ് അംഗങ്ങളുടെ എണ്ണം 15 ആണ്. ഇതിനു പുറമേ വൈസ് പ്രസിഡന്റും കാബിനറ്റിൽ ഉൾപ്പെടുന്നു.