ന്യൂഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതിയിൽ എതിർപ്പ് അറിയിച്ച് സിപിഎം കേന്ദ്രനേതൃത്വം. ഇതു സംബന്ധിച്ച അതൃപ്തി സംസ്ഥാന നേതാക്കളെ അറിയിച്ചതായും പാർട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഭേദഗതി ആക്ടിൽ വേണ്ട തിരുത്തലുകൾ വരുത്താൻ നിർദേശം നൽകിയതായും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.