റിയാദ്: ദ്വിദിന ജി20 ഉച്ചകോടി സൗദി അറേബ്യയിൽ ഇന്നലെ ആരംഭിച്ചു. കോവിഡ് മൂലം വെ ർച്വലായി നടത്തുന്ന യോഗത്തിന് സൗദിയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. കോവിഡ് ബാധ ലോകത്തു സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ ജി20 രാജ്യങ്ങൾ തങ്ങളുടെ കഴിവു തെളിയിച്ചതാണെന്ന് രാജാവ് പറഞ്ഞു.
ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന ലോകം സൃഷ്ടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അറബിരാജ്യം ജി20 ഉച്ചകോടിക്കു വേദിയാകുന്നത് ഇതാദ്യമാണ്.
ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന ലോകം സൃഷ്ടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അറബിരാജ്യം ജി20 ഉച്ചകോടിക്കു വേദിയാകുന്നത് ഇതാദ്യമാണ്.