മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ജനുവരിയില്‍നിന്ന് മാറ്റുമെന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് ടെന്നീസ് ഓസ്ട്രേലിയ. ജനുവരിയില്‍നിന്ന് മാറ്റി പകരം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ടൂര്‍ണമെന്റ് നടത്തുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് ടെന്നീസ് ഓസ്ട്രേലിയ വക്താവ് എത്തിയത്. ഓസ്ട്രേലിയയില്‍ കര്‍ശനമായ കോവിഡ് പ്രൊട്ടോകോള്‍ നിലവിലുള്ളതിനാലാണ് ടൂര്‍ണമെന്റ് നീട്ടിവയ്ക്കുമെന്ന വാര്‍ത്തകള്‍ വന്നത്.
അടുത്ത വര്‍ഷം ആദ്യം തന്നെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടക്കുമെന്ന് വിക്ടോറിയ സംസ്ഥാനത്തിന്റെ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു. ടൂര്‍ണമെന്റിന്റെ കൃത്യമായ സമയവും കാര്യങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റ് ജനുവരിയില്‍ നടക്കുകയാണെങ്കില്‍ കളിക്കാര്‍ ഡിസംബര്‍ പകുതിയിലെത്തി രണ്ടാഴ്ചത്തെ ക്വാറന്റൈന് വാസത്തിനുശേഷം ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ നീട്ടിവയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല
11:57 PM Nov 21, 2020 | Deepika.com