ബാംബൊലി (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണിന് ആവേശകരമായ തുടക്കം. കേരള ബ്ലാസ്റ്റേഴ്സിന് നിരാശ നിറഞ്ഞ തുടക്കമാണിടാനായത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്ബഗാന് 1-0ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ സൂപ്പര്‍താരം റോയ് കൃഷ്ണ നേടിയ ഗോളിലാണ് എടികെ മോഹന്‍ബഗാന്റെ ജയം. 2020-21 സീസണിലെ ആദ്യ ഗോളായിരുന്നു. കഴിഞ്ഞ സീസണ് മുതല്‍ തുടരുന്ന പ്രതിരോധത്തിലെ പിഴവാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിനു വിനയായത്.
ആക്രമണത്തിനു പ്രാധാന്യം നല്കുന്ന 4-3-3 ശൈലിയിലാണ് കിബു വികുന ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. മറുവശത്ത് അന്റോണിയോ ലോപ്പസ് ഹബാസ് മധ്യനിരയെ ശക്തമാക്കുന്ന 3-5-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്.
ആദ്യ 30 മിനിറ്റ് വരെ കാര്യമായ നീക്കമൊന്നും ഇരുഭാഗത്തുനിന്നുമുണ്ടായില്ല. 30- മിനിറ്റില്‍ തന്നെ എടികെയ്ക്ക് ആദ്യ പകരക്കാരനെ ഇറക്കേണ്ടിവന്നു. പരിക്കേറ്റ സുസായ് രാജിനു പകരം ശുഭാശിഷ് ബോസ് ഇറങ്ങി.
33-ാം മിനിറ്റില്‍ റോയ് കൃഷ്ണയ്ക്കു മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ എഡു ഗാര്‍സിയയ്ക്കു പന്തില്‍ നിയന്ത്രണം നഷ്ടമായത് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി. 37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഋതിക് ദാസിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് വലയിലാക്കാനായില്ല.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു. സഹല്‍ അബ്ദുള്‍ സമദായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്. എന്നാല്‍ 67-ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികെ മോഹന്‍ബഗാനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് വ്യക്തമാക്കുന്നതായിരുന്നു ഈ ഗോള്‍.
ലീഡ് ഉയര്‍ത്താനുള്ള ശ്രമം എടികെ മോഹന്ബഗാന് തുടര്‍ന്നപ്പോള്‍ ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. ഫിനിഷ് ചെയ്യുന്നതിലുള്ള പോരായ്മ പലപ്പോഴും ബ്ലാസ്റ്റേഴ്സിനു വിനയായി.
ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി
11:57 PM Nov 20, 2020 | Deepika.com