നദാല്‍ സെമിയില്‍
11:57 PM Nov 20, 2020 | Deepika.com
ലണ്ടന്‍: എടിപി ഫൈനല്‍സ് സിംഗിള്‍സില്‍ റഫേല്‍ നദാല്‍ സെമി ഫൈനലില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നദാല്‍ 6-4, 4-6, 6-2ന് നിലവിലെ ചാമ്പ്യന്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണു സെമിയിലെത്തിയത്. നദാല്‍ ആദ്യ എടിപി ഫൈനല്‍സ് കിരീടമാണു ലക്ഷ്യമിടുന്നത്. സെമിയിൽ ഡാനിൽ മെദ്വദേവിനെയാണു നദാൽ നേരിടുന്നത്.