ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കെതിരേ ഉത്തർപ്രദേശിൽ കേസ്. ഒബാമയുടെ പുതിയ പുസ്തകമായ "ദ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരെ അപമാനിക്കുന്ന തരത്തിൽ പരാമർശമുണ്ടെന്നും ഇതിനെതിരെ എഫ്ഐആർ ഇടണമെന്നും പരാതിയിൽ പറയുന്നു. യുപിയിലെ പ്രതാപ്ഗഢിലുള്ള അഭിഭാഷകനായ ഗ്യാൻ പ്രകാശ് ശുക്ലയാണ് കേസ് നൽകിയത്. ഓൾ ഇന്ത്യ റൂറൽ ബാർ അസോസിയേഷൻ ദേശീയ പ്രസിഡന്റാണ് ഗ്യാൻ പ്രകാശ്.
ലാൽഗഞ്ച്് സിവിൽ കോടതിയിലാണ് ഒബാമയ്ക്കെതിരെ ഗ്യാൻ പ്രകാശ് സിവിൽ കേസ് ഫയൽ ചെയ്തത്.
എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ യുഎസ് എംബസിക്കുമുന്നിൽ നിരാഹാരസമരം നടത്തുമെന്നും അഭിഭാഷകൻ പരാതിയിൽ പറയുന്നു.
രാഹുലിനെയും മൻമോഹൻ സിംഗിനെയും പുസ്തകത്തിൽ അപമാനിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനു നേരേയുള്ള ആക്രമണമാണ് പരാമർശങ്ങളെന്നും ലക്ഷക്കണക്കിന് വരുന്ന കോണ്ഗ്രസ് പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഒബാമയുടെ പരാമർശങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കാര്യങ്ങൾ പഠിക്കാൻ താത്പര്യമില്ലാത്ത നേതാവാണ് രാഹുൽ എന്നായിരുന്നു പുസ്തകത്തിൽ ഒബാമയുടെ പരാമർശം.
അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെപ്പോലെയാണ് രാഹുലെന്നും ഒബാമ പറഞ്ഞിരുന്നു. നിർവികാരമായ ധർമനിഷ്ഠയുള്ള നേതാവെന്നാണു മൻമോഹനെ ഒബാമ വിശേഷിപ്പിച്ചത്.