ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ 76 കുട്ടികളെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കണ്ടെത്തി തിരികെ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് എഎസ്ഐ ആയി സ്ഥാനക്കയറ്റം. ഡൽഹി പോലീസിലെ സീമ ധാക്ക എന്ന വനിത ഹെഡ്കോണ്‍സ്റ്റബിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനിടെ സീമയ്ക്ക് കോവിഡും പിടിപെട്ടിരുന്നു.
കുട്ടികളെ കാണാതാകുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന സംഭവങ്ങൾ അനിയന്ത്രിതമായി വർധിച്ചതോടെയാണ് കാണാതായവരിൽ 14 വയസിൽ താഴെയുള്ള അൻപതു കുട്ടികളെ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്ക് ഡൽഹി പോലീസ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. അതിനുശേഷം ഡൽഹിയിൽനിന്നു കാണാതായ 1440 കുട്ടികളെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന് ശേഷം കണ്ടെത്തിയത്.
പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്ന് മൂന്നു മാസത്തിനിടെയാണ് കാണാതായ 76 കുട്ടികളെ സീമ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമാ ധാക്ക.
മൂന്നു മാസത്തിനിടെ കണ്ടെത്തിയ 76 കുട്ടികളിൽ 56 പേർ 14 വയസിൽ താഴെയുള്ളവരാണ്. ഡൽഹിയിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയാണ് സീമാ ധാക്ക കുട്ടികളെ കണ്ടെത്തിയതെന്ന് ഡൽഹി പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഊഴമനുസരിച്ച് സ്ഥാനക്കയറ്റം നൽകുകയാണു പതിവ്. എന്നാൽ ഈ പ്രത്യേക ദൗത്യത്തിൽ പങ്കെടുത്ത് അൻപതിലധികം കുട്ടികളെ കണ്ടെത്തി വീട്ടിൽ എത്തിക്കുന്ന കോണ്‍സ്റ്റബിൾമാർക്കും ഹെഡ് കോണ്‍സ്റ്റബിൾമാർക്കും ചട്ടം നോക്കാതെ ജോലിയിൽ സ്ഥാനക്കയറ്റം നൽകുമെന്നതായിരുന്നു പ്രഖ്യാപനം. ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ. ശ്രീവാസ്തവ അടക്കമുള്ളവർ സീമാ ധാക്കയെ അഭിനന്ദിച്ചു.