ജോക്കോയെ കീഴടക്കി മെദ്വദേവ് സെമിയിൽ
11:32 PM Nov 19, 2020 | Deepika.com
ലണ്ടൻ: എടിപി ഫൈനൽസ് സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ റഷ്യയുടെ ഡാനിൽ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി. സ്കോർ: 6-3, 6-3. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ കീഴടക്കിയാലേ ജോക്കോയ്ക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കൂ. ജയത്തോടെ ഡാനിൽ മെദ്വദേവ് സെമിയിൽ പ്രവേശിച്ചു. ഡൊമിനിക് തീമും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.