വനിതാ അണ്ടർ 17 ലോകകപ്പ് റദ്ദാക്കി
11:32 PM Nov 19, 2020 | Deepika.com
സൂറിച്ച്: അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോൾ കോവിഡിനെത്തുടർന്നു ഫിഫ റദ്ദാക്കി. കോവിഡ് രോഗവ്യാപനം മൂലം യോഗ്യതാ മത്സരങ്ങൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വർഷത്തെ ലോകകപ്പിനു പകരം 2022ലെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഫിഫ തീരുമാനിച്ചു.