സിഡ്നി: ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്ക് ഭീഷണിയാകാതിരിക്കാൻ അഡ്ലെയ്ഡിൽ ഐസൊലേഷനിലായിരുന്ന ടിം പെയ്ൻ, മാർനസ് ലബൂഷെയ്ൻ, മാത്യു വേഡ്, ട്രാവിഡ് ഹെഡ്, കാമറോണ്‍ ഗ്രീൻ തുടങ്ങിയ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) വ്യോമമാർഗം ന്യൂ സൗത്ത് വെയ്ൽസിൽ എത്തിച്ചു. അഡ്ലെയ്ഡിൽ കോവിഡ് വ്യാപിച്ചതോടെയായിരുന്നു ഷെഫീൽഡ് ഷീൽഡ് ആഭ്യന്തര മത്സരത്തിനുണ്ടായിരുന്ന താരങ്ങൾ ഐസൊലേഷനിൽ പോകേണ്ടിവന്നത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയ, ക്വീൻസ്ലാൻഡ്, ടാസ്മാനിയ എന്നിവ സൗത്ത് ഓസ്ട്രേലിയയുമായുള്ള അതിർത്തി അടച്ചിരുന്നു.
കോഹ്ലി നെറ്റ്സിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം തുടരുകയാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നലെ നെറ്റ്സിൽ പരിശീലനം നടത്തി. പരിമിത ഓവർ മത്സരങ്ങളാണ് പരന്പരയിൽ ആദ്യമെങ്കിലും കോഹ്ലി, ഇന്നലെ ടെസ്റ്റിനുള്ള മുന്നൊരുക്കമായി ചുവന്ന പന്തിലായിരുന്നു പരിശീലനം നടത്തിയത്.
ഈ മാസം 27നാണ് ഇന്ത്യ x ഓസ്ട്രേലിയ പരന്പര ആരംഭിക്കുന്നത്. അടുത്ത മാസമാണ് നാല് മത്സര ടെസ്റ്റ് തുടങ്ങുക. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോഹ്ലി കളിക്കുക. ഇന്ത്യ വിദേശത്ത് കളിക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റാണത്.
ടീം പെയ്നെ സുരക്ഷിത താവളത്തിലെത്തിച്ചു
11:57 PM Nov 17, 2020 | Deepika.com