മുംബൈ: ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സർമാരായി എംപിഎൽ സ്പോർട്സിനെ ബിസിസിഐ പ്രഖ്യാപിച്ചു.
മൂന്നു വർഷത്തേക്കാണു കരാർ. നൈക്കി ആയിരുന്നു നേരത്തേ ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോണ്‍സർമാർ. ഫാന്റസി ഗെയിം ആപ്ലിക്കേഷനാണ് എംപിഎൽ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് എംപിഎലിന്റെ ബ്രാൻഡ് അംബാസഡർ. സമാനമായ ഗെയിം ആപ്ലിക്കേഷനായ ഡ്രീം ഇലവണ്‍ ആയിരുന്നു 2020 ഐപിഎലിന്റെ ഒൗദ്യോഗിക സ്പോണ്‍സർമാർ.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആണ് എംപിഎൽ സ്പോൺസർ ചെയ്യുന്ന ആദ്യ പരന്പര.
നൈക്കിക്കു പകരം എംപിഎൽ ഇന്ത്യൻ ടീമിന്റെ സ്പോൺസർ
11:57 PM Nov 17, 2020 | Deepika.com