ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിനു കോവിഡ്-19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്വയം നിരീക്ഷണത്തിൽ പോയി. അന്പത്തിയാറുകാരനായ ജോൺസൻ കഴിഞ്ഞമാർച്ചിൽ കോവിഡ് രോഗബാധിതനായിരുന്നു. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആഷ്ഫീൽഡ് എംപി ലീ ആൻഡേഴ്സണിനൊപ്പം വ്യാഴാഴ്ച ജോൺസൻ 35 മിനിറ്റ് സമയം ചെലവഴിച്ചിരുന്നു. ഇരുവരും മാസ്ക് ധരിച്ചിരുന്നില്ല.