ആദ്യ റൗണ്ട് കടന്ന് ജോക്കോവിച്ച്, നദാൽ
11:54 PM Nov 16, 2020 | Deepika.com
ലണ്ടൻ: എടിപി ഫൈനൽസ് ആദ്യ റൗണ്ട് പോരാട്ടത്തിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്പെയിനിന്റെ റാഫേൽ നദാലും ജയം നേടി. ജോക്കോവിച്ച് അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മനെ 6-3, 6-2നു കീഴടക്കി. റഷ്യയുടെ ആൻഡി റുബ്ലെവിനെതിരേയായിരുന്നു നദാലിന്റെ ജയം. സ്കോർ: 6-3, 6-4. ആദ്യ മത്സരത്തിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമും ജയം നേടി.