ഷാര്‍ജ: ഐപിഎലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം. ഹൈദരാബാദ് അഞ്ചു വിക്കറ്റുകള്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ ഹൈദ രാബാദ് നാലാം സ്ഥാനത്തേക്കു കയറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 120 റണ്‍സ് എടുത്തു. നിര്‍ണായകമത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഹൈദരാബാദ് ബൗളിംഗ് നിരയാണു ബാംഗ്ലൂരിനെ തകര്‍ത്തത്.
അനായാസജയം പ്രതീക്ഷിച്ചിറങ്ങിയ ഹൈദരാബാദിനെ കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂര്‍ ബുദ്ധിമുട്ടിച്ചു. വൃദ്ധിമാന്‍ സാഹ (32 പന്തില്‍ 39), മനീഷ് പാണ്ഡെ (19 പന്തില്‍ 26) എന്നിവര്‍ക്കു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പിന്നാലെയെത്തിവര്‍ കാര്യമായ സംഭാവനകള്‍ നല്കാനുമായില്ല. അവസാനം ജേസണ്‍ ഹോള്‍ഡറുടെ (10 പന്തില്‍ 26 നോട്ടൗട്ട്) പ്രകടനമാണ് ഹൈദരാബാദിന് ജയം നല്‍കിയത്.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
മുംബൈ 13 9 4 18
ബാംഗ്ലൂർ 13 7 6 14
ഡൽഹി 13 7 6 14
ഹൈദരാബാദ് 13 6 7 12
പഞ്ചാബ് 13 6 7 12
രാജസ്ഥാൻ 13 6 7 12
കോൽക്കത്ത 13 6 7 12
ചെന്നൈ 13 5 8 10
തിളങ്ങി ഹൈദരാബാദ്
12:34 AM Nov 01, 2020 | Deepika.com