മിലാന്: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ്-19 മോചിതനായി. 19 ദിവസങ്ങള്‍ക്കുശേഷമാണ് പോര്‍ച്ചുഗീസ് താരത്തിന്റെ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നത്.
ഒക്ടോബര്‍ 13ന് പോര്‍ച്ചുഗല്‍ ടീമിനൊപ്പം കളിക്കുമ്പോഴാണ് റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് താരം ഇറ്റലിയില്‍ തിരിച്ചെത്തുന്നതു വരെ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കുകയാ യിരുന്നു. കോവിഡിനെത്തുടര്‍ന്ന് റൊണാള്‍ഡോയ്ക്കു യുവന്റസിനൊപ്പം നാലു മത്സരങ്ങളില്‍ ഇറങ്ങാനായില്ല.
റൊണാള്‍ഡോ കോവിഡ് മുക്തന്
12:34 AM Nov 01, 2020 | Deepika.com