ഇതിനുമുമ്പ് 2005ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മാരറ്റ് സാഫിനോട് നേരിട്ടുള്ള സെറ്റുകള്ക്കേറ്റ തോല്‍വിയായിരുന്നു ഏറ്റവും വലുത്. ആ മത്സരം അഞ്ച് സെറ്റുകളുടേതായിരുന്നു.
വിയന്ന ഓപ്പണില്‍ ജയിച്ചിരുന്നെങ്കില്‍ ജോക്കോവിച്ചിന് ആറു വര്‍ഷം ഒന്നാം സ്ഥാനത്തോടെ സീസണ് അവസാനിപ്പിച്ചതിന്റെ പീറ്റ് സാംപ്രസിന്റെ റിക്കാര്ഡിനൊപ്പമെത്താമായിരുന്നു.
2011, 2012, 2014, 2015, 2018 വര്‍ഷങ്ങളില്‍ സെര്‍ബിയന്‍ താരം ഒന്നാം സ്ഥാനത്തോടെയാണ് സീസണ് പൂര്‍ത്തിയാക്കിയത്. 1993 മുതല്‍ 1998 വരെ ആറു വര്‍ഷം സാംപ്രസ് ഒന്നാം സ്ഥാനത്തായിരുന്നു. സാംപ്രസിന്റെ റിക്കാര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കേണ്ടിവരും.രണ്ടാം സീഡും കഴിഞ്ഞ തവണ ജേതാവുമായ ഡൊമിനിക് തീമും പുറത്തായി.
ലോക എട്ടാം നമ്പര്‍ ആന്ദ്രെ റൂബ് ലേവിനോട് 7-6(7-5), 6-2നായിരുന്നു തീമിന്റെ തോല്‍വി.