മിലാന്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ എസി മിലാനു ജയം. മിലാന് ഏകപക്ഷീയമായ മൂന്നു ഗോളിന് സ്പാര്‍ട്ട പ്രാഗിനെ തോല്‍പ്പിച്ചു. ഈ മത്സരത്തിലും സ്ലാട്ടന് ഇബ്രാഹിമോവിച്ച് പെനല്‍റ്റി നഷ്ടമാക്കി. കഴിഞ്ഞ അഞ്ച് പെനല്‍റ്റികളില്‍ മൂന്നു തവണയും ഇബ്രാഹിമോവിച്ചിനു പെനല്‍റ്റികള്‍ വലയിലാക്കാനായില്ല. മിലാനായി ബ്രാഹിം ഡയസ്, റഫേല്‍ ലിയോ, ഡിയോഗോ ഡാലോട് എന്നിവരാണു ഗോള്‍ നേടിയത്. ഈ ജയത്തോടെ മിലാന് 23 മത്സരങ്ങളിലെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരുന്നു.
ആഴ്സണല്‍ 3-0ന് ഐറിഷ് ക്ലബ് ഡംണ്ഡാല്കിനെ തോല്‍പ്പിച്ചു. എഡ്വേര്‍ഡ് എന്കീത, ജോസഫ് വിലോക്, നികോളസ് പെപെ എന്നിവരാണു ഗോള്‍ നേടിയത്.
ഇംഗ്ലീഷ് ക്ലബ് ടോട്ടനം എവേ മത്സരത്തില്‍ ആന്റ്വെര്‍പ് എഫ്സിയോട് 1-0ന് തോറ്റു. എവേ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 2-1ന് എഇകെ ആഥന്‍സിനെ തോല്‍പ്പിച്ചു. നാപ്പോളി 1-0ന് റയല്‍ സോസിദാദിനെ പരാജയപ്പെടുത്തി. ബെന്‍ഫിക, നീസ്, ഹൊഫെന്ഹീം, വിയ്യറയല്‍ ടീമുകള്‍ ജയിച്ചു.
മിലാനു ജയം; ടോട്ടനം തോറ്റു
12:46 AM Oct 31, 2020 | Deepika.com