ഇസ്താംബുൾ: തുർക്കിയിലെ വടക്കൻ പ്രവിശ്യയായ ഇസ്മിറിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയിൽ ഈജിയൻ കടലിൽ റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. ഭൂകന്പത്തെത്തുടർന്ന് ഇസ്മിറിൽ ആറു പേർ മരിച്ചതായും നിരവധിപ്പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സീഫറീസർ തീരത്ത് ചെറിയ സുനാമിയുണ്ടായി. സമോസിൽ നാലു പേർക്കു പരിക്കേറ്റു. സുനാമി മുന്നറിപ്പ് നൽകിയിട്ടുണ്ട്.
കരയിൽ കെട്ടിടങ്ങൾക്കു വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരയിൽ കെട്ടിടങ്ങൾക്കു വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.