ബേട്ടിയ(ബിഹാർ): പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അന്യരാജ്യങ്ങളെക്കുറിച്ചു മാത്രമാണു പ്രസംഗിക്കാനുള്ളതെന്നും ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിഹാറിലെ വെസ്റ്റ് ചന്പാരൻ ജില്ലയിൽ വാൽമീകി നഗറിൽ തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ. രണ്ടു കോടി യുവാക്കൾക്കു തൊഴിൽ കൊടുക്കുമെന്ന് ഇപ്പോൾ മോദി പറയാറില്ല. മോദിയെപ്പോലെ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചു നിതീഷിനും മിണ്ടാട്ടമില്ല.
ദസറാ ആഘോഷത്തിനിടെ പഞ്ചാബിൽ മോദിയുടെ കോലം കത്തിച്ചതു വേദനയോടെയാണു കണ്ടത്. എന്നാൽ, രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും രോഷമാണ് അവിടെ പ്രതിഫലിച്ചതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
ജെഡി-യു നേതാവ് ബൈദ്യനാഥ് മഹതോയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന വാൽമീകി നഗർ ലോക്സഭാ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി പർവേശ് കുമാർ മത്സരിക്കുന്നു.
രാജേഷ് സിംഗാണ് നിയമസഭാസ്ഥാനാർഥി. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നവംബർ ഏഴിനു നടക്കും.10നാണു ഫലപ്രഖ്യാപനം.