+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഴിമതി ആരോപണം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം

ഡെ​​​റാ​​​ഡൂ​​​ൺ: അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ത്രി​​​വേ​​​ന്ദ്ര റാ​​​വ​​​ത്തി​​​നെ​​​തി​​​രെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​
അഴിമതി ആരോപണം; ഉത്തരാഖണ്ഡ്  മുഖ്യമന്ത്രിക്കെതിരെ  സിബിഐ അന്വേഷണം
ഡെ​​​റാ​​​ഡൂ​​​ൺ: അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ത്രി​​​വേ​​​ന്ദ്ര റാ​​​വ​​​ത്തി​​​നെ​​​തി​​​രെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. വി​​​ധി​​​ക്കെ​​​തി​​​രെ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു റാ​​വ​​ത്തി​​നെ​​തി​​രെ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​നു കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്.

മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ഹ​​രീ​​ഷ് റാ​​വ​​ത്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗ​​വ​​ർ​​ണ​​റു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ പ്രീ​​തം സിം​​ഗ് പ​​റ​​ഞ്ഞു.

ത്രി​​വേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്തു​​മാ​​യി ബ​​ന്ധ​​മു​​ള്ള ദ​​ന്പ​​തി​​ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ നോ​​ട്ടു നി​​രോ​​ധ​​ന​​ത്തി​​നു​​ശേ​​ഷം ജാ​​ർ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി അ​​മൃ​​തേ​​ഷ് ചൗ​​ഹാ​​ൻ പ​​ണം നി​​ക്ഷേ​​പി​​ച്ച​​താ​​യി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഉ​​മേ​​ഷ് ശ​​ർ​​മ ഫേ​​സ്ബു​​ക്കി​​ൽ ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ പേ​​രി​​ൽ ഉ​​മേ​​ഷി​​നെ​​തി​​രെ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഇ​​തി​​നെ​​തി​​രെ ഉ​​മേ​​ഷ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. തു​​ട​​ർ​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നെ​​തി​​രെ​​യു​​ള്ള എ​​ഫ്ഐ​​ആ​​ർ ജ​​സ്റ്റീ​​സ് ര​​വീ​​ന്ദ്ര മൈ​​താ​​നി റ​​ദ്ദാ​​ക്കി. മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രെ​​യു​​ള്ള ആ​​രോ​​പ​​ണ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ക​​പി​​ൽ സി​​ബ​​ൽ ആ​​ണ് ഉ​​മേ​​ഷ് ശ​​ർ​​മ​​യ്ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ​​ത്. ഹ​​രേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്ത്, ഭാ​​ര്യ സ​​വി​​ത റാ​​വ​​ത്ത് എ​​ന്നി​​വ​​രു​​ടെ പേ​​രി​​ലാ​​ണു പ​​ണം നി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തു മു​​ഖ്യ​​മ​​ന്ത്രി​​ക്കു​​വേ​​ണ്ടി​​യാ​​ണെ​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഉ​​മേ​​ഷ് ശ​​ർ​​മ ആ​​രോ​​പി​​ച്ചു. ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്‍റു​​ക​​ളും ശ​​ർ​​മ ഹാ​​ജ​​രാ​​ക്കി. മു​​ഖ്യ​​മ​​ന്ത്രി ത്രി​​വേ​​ന്ദ്ര റാ​​വ​​ത്തി​​ന്‍റെ ഭാ​​ര്യ​​യു​​ടെ സ​​ഹോ​​ദ​​രി​​യാ​​ണ് സ​​വി​​ത റാ​​വ​​ത്ത്.