ന്യൂഡൽഹി: അധികാര തർക്കവും നിയമന വിവാദവും നിലനിൽക്കെ ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സസ്പെൻഡ് ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആണ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത വിവരം ഒൗദ്യോഗികമായി അറിയിച്ചത്.
യോഗേഷ് ത്യാഗിയും പ്രോ വൈസ് ചാൻസലർ പ്രഫ. പി.സി ജോഷിയും തമ്മിലുള്ള അധികാരത്തർക്കമാണ് വിവാദങ്ങൾക്കു വഴി വച്ചത്. നിയമന വിവാദത്തിൽ വൈസ് ചാൻസർക്കെതിരേ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് അഭ്യർഥിച്ചിരുന്നു. യോഗേഷ് ത്യാഗി പ്രോ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു പി.സി. ജോഷിയെ മാറ്റി പകരം ഗീത ഭട്ടിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.