അബുദാബി: സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറി മികവില്‍ മുംബൈക്കു ജയം. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ അഞ്ചു വിക്കറ്റ് ജയമാണ് മുംബൈ സ്വന്തമാക്കിയത്. 165 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈ 19.1 ഓവറില്‍ 166 റണ്‍സ് നേടി. 43 പന്തില്‍ 10 ഫോറും മൂന്ന് സിക്സും പറത്തിയ സൂര്യകുമാര്‍ 79 റണ്‍സുമായി പുറത്താകാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
മുംബൈക്കായി ഇഷാന് കിഷന് (25), ഹാര്‍ദിക് പാണ്ഡ്യ (17), ക്വിന്റണ്‍ ഡി കോക് (18) എന്നിവർ മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ബംഗ്ലൂരിനായി മുഹമ്മദ് സിറാജും യുസ് വേന്ദ്ര ചാഹലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ബാംഗ്ലൂര്‍ ദേവ്ദത്ത് പടിക്കലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്. 45 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 12 ഫോറുമടക്കം 74 റണ്‍സെടുത്തു.
നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ പിടിച്ചുനിര്‍ത്തിയത്.
പടിക്കലും ആരോണ്‍ ഫിഞ്ചിന് പകരം ടീമിലെത്തിയ ജോഷ് ഫിലിപ്പും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.
സൂര്യതേജസിൽ മുംബൈ
11:59 PM Oct 28, 2020 | Deepika.com