മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ മുംബൈയിൽ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.
വയറ്റിലും രണ്ടു കൈകളിലും കുത്തേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൽവി വീട്ടിലേക്കു കാറിൽ മടങ്ങവെ യോഗേഷ് മഹിപാൽ എന്നയാൾ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മാൽവിയെ കുത്തിയശേഷം യോഗേഷ് രക്ഷപ്പെട്ടു. യോഗേഷിനെ ഒരു വർഷമായി അറിയാമെന്നും വിവാഹാഭ്യർഥന നിരസിച്ചിരുന്നുവെന്നും നടി പോലീസിനോടു പറഞ്ഞു.