ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോളിൽ സണ്‍ ഹ്യൂങ് മിൻ - ഹാരി കെയ്ൻ കോന്പിനേഷന്റെ കരുത്തിൽ ടോട്ടനത്തിനു ജയം. 76-ാം മിനിറ്റിൽ കെയ്ന്റെ പാസിലൂടെ സണ്‍ നേടിയ ഗോളിൽ ടോട്ടനം 1-0ന് ബേണ്‍ലിക്കെതിരേ എവേ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബ്രിങ്ടണും ബ്രോംവിച്ചും 1-1 സമനിലയിൽ പിരിഞ്ഞു.
ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് ഗോളുമായി സണ്‍ ഹ്യൂങ് മിൻ ഗോളടിയിൽ ഒന്നാമതാണ്. എട്ട് അസിസ്റ്റ് നടത്തിയ കെയ്ൻ അസിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. സതാംപ്ടണിനെതിരേ 2-0നു പരാജയപ്പെട്ട് സീസണിലെ ആദ്യ തോൽവി വഴങ്ങിയ എവർട്ടണ് 13 പോയിന്റുമായി ലീഗിന്റെ തലപ്പത്തുണ്ട്.
സണ്‍ ക്ലിക്...
11:59 PM Oct 27, 2020 | Deepika.com