മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ സ്വീഡിഷ് താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഗോളടി മാജിക് തുടരുന്നു. മുപ്പത്തൊന്പതുകാരനായ ഇബ്ര രണ്ട് ഗോളടിച്ച മത്സരത്തിൽ എസി മിലാൻ സ്വന്തം തട്ടകത്തിൽവച്ച് റോമയോട് 3-3 സമനില വഴങ്ങി.
ആറ് ഗോളുമായി ഇബ്രയാണു സീസണിലെ ഗോൾവേട്ടയിൽ മുന്നിൽ. മൂന്നു മത്സരങ്ങളിൽനിന്നാണ് ആറ് ഗോൾ എന്നതും ശ്രദ്ധേയം.
ഇബ്ര രണ്ടടിച്ചിട്ടും എസിക്കു സമനില
11:59 PM Oct 27, 2020 | Deepika.com