ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പെറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. ഇന്ത്യ-യുഎസ് 2+2 ചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പെറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട 2+2 ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യ-ചൈന സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് ചർച്ചയെന്നതും ശ്രദ്ധമാണ്.
പോംപിയോയും എസ്പെറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും.