ദുബായ്: 13-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനൽ നവംബർ 10നു ദുബായിൽ നടക്കും. ഡ്രീം ഇലവണ്‍ ഐപിഎലിന്റെ പ്ലേ ഓഫ് തീയതികൾ ഇന്നലെ പ്രഖ്യാപിച്ചതോടെയാണു ഫൈനൽ വേദി തീരുമാനമായത്.
നവംബർ അഞ്ച് മുതലാണു പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുക. നവംബർ മൂന്നിനു സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലാണു ലീഗ് റൗണ്ടിലെ അവസാന മത്സരം.
ദുബായ്, അബുദാബി എന്നിവിടങ്ങളിലാണു പ്ലേ ഓഫ്. ഇന്ത്യൻ സമയം രാത്രി 7.30നാണു മത്സരങ്ങൾ ആരംഭിക്കുക. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീം ആദ്യ പ്ലേ ഓഫ് പോരാട്ടമായ ക്വാളിഫയർ ഒന്ന് എന്നറിയപ്പെടുന്ന മത്സരത്തിൽ ദുബായിൽവച്ച് ഏറ്റുമുട്ടും. ജയിക്കുന്ന ടീം ഫൈനലിലേക്കു മുന്നേറും. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ നവംബർ ആറിന് അബുദാബിയിൽ കൊന്പുകോർക്കും. അതിൽ ജയിക്കുന്ന ടീം ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ട ടീമുമായി ഏറ്റുമുട്ടും. ക്വാളിഫയർ രണ്ട് എന്നറിയപ്പെടുന്ന ആ പോരാട്ടം, നവംബർ എട്ടിന് അബുദാബിയിലാണ്. ക്വാളിഫയർ രണ്ടിൽ ജയിക്കുന്ന ടീമും ഫൈനലിലേക്കു മുന്നേറും.
സ്വപ്നഫൈനൽ ദുബായിൽ
12:36 AM Oct 27, 2020 | Deepika.com