ന്യൂഡൽഹി: മംഗളുരൂ, ലക്നോ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഉടൻ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിനു കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
മംഗളൂരുവിന്റെ നിയന്ത്രണം ഈ മാസം 31നും ലക്നോ വിമാനത്താവളത്തിന്റെ നിയന്ത്രണം നവംബർ രണ്ടിനും അദാനി ഗ്രൂപ്പ് ഏറ്റെടുക്കു. അഹമ്മദാബാദ് വിമാനത്താവളം നവംബർ 11 മുതലാണ് അദാനി ഗ്രൂപ്പിന് ലഭിക്കുകയെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.