കൊളംബൊ: നവംബർ 21ന് ആരംഭിക്കാനിരിക്കുന്ന ലങ്ക പ്രീമിയർ ലീഗ് (എൽപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ ബോളിവുഡ് നടൻ സൊഹൈൽ ഖാൻ ഒരു ടീമിനെ സ്വന്തമാക്കി. കാൻഡി ഫ്രാഞ്ചൈസിയാണ് സൽമാൻ ഖാന്റെ സഹോദരനായ സൊഹൈലിന്റെ ഉടമസ്ഥതയിലുള്ളത്. വെസ്റ്റ് ഇൻഡീസ് സൂപ്പർ താരമായ ക്രിസ് ഗെയ്ലിനെ കാൻഡി ടസ്കേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. കുശാൽ പെരേര, ലിയാം പ്ലങ്കെറ്റ്, നുവാൻ പ്രദീപ് തുടങ്ങിയവരെയും ലേലത്തിൽ കാൻഡി ടസ്കേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു.
ആന്ദ്രേ റസലിനെ കൊളംബൊ കിംഗ്സും ലസിത് മലിംഗയെ ഗാലെ ഗ്ലാഡിയേറ്റേഴ്സും സ്വന്തമാക്കി. ഫാഫ് ഡുപ്ലെസി, ഇന്ത്യൻ താരങ്ങളായ മൻപ്രീത് ഗോണി, മൻവീന്ദർ ബിസ്ല എന്നിവരും കൊളംബൊ കിംഗ്സിന്റെ ഭാഗമാണ്. ലങ്കൻ പ്രീമിയർ ലീഗിലുള്ള രണ്ട് ഇന്ത്യൻ താരങ്ങളാണ് ഗോണിയും ബിസ്ലയും. ദാംന്പുള്ള ഹോഹ്സ് ആണ് എൽപിഎലിലെ മറ്റൊരു ടീം.
സൊഹൈൽ ഖാന്റെ കാൻഡി
11:33 PM Oct 21, 2020 | Deepika.com