കൊച്ചി: പ്രതിരോധ വിഭാഗത്തിന് കൂടുതല്‍ കരുത്തു നല്കി മുന്‍ ഒളിമ്പിക് ലിയോണ്‍ താരം ബക്കാരി കോനെയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2004ല്‍ സിഎഫ്ടിപികെ അബിജാനില്നിന്ന് എറ്റോല്‍ ഫിലാന്റെയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. ഫ്രഞ്ച് കളി നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഫ്രാന്‍സിലെത്തി ലീഗ് 2 ക്ലബ്ബായ ഗ്വിങ്ഗാമ്പിനൊപ്പം ചേര്‍ന്നു.
19-ാം വയസിൽ ബുര്‍കിനഫാസോ ദേശീയ ടീമിനായുള്ള അരങ്ങേറി. 81 മത്സരങ്ങളില്‍ രാജ്യത്തിനായി ഇറങ്ങി.
ബക്കാരി കോനെ ബ്ലാസ്റ്റേഴ്സിൽ
11:33 PM Oct 21, 2020 | Deepika.com