ഹൂസ്റ്റൺ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസായുടെ ഒസൈറിസ് പര്യവേക്ഷണ പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തെ സ്പർശിച്ചു സാന്പിളുകൾ ശേഖരിച്ചു. ഭൂമിയിൽനിന്ന് 32.1 കോടി കിലോമീറ്റർ അകലെയാണ് ബെന്നു. സാന്പിളുകൾ 2023ൽ ഭൂമിയിലെത്തിക്കാനായേക്കും.