കോൽക്കത്ത: 2020-21 സീസണ് ഐഎസ്എലിലേക്ക് പ്രവേശനം ലഭിച്ച കോൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സി.കെ. വിനീത്, റിനോ ആന്റോ തുടങ്ങിയ നിരവധി താരങ്ങളെ ഒഴിവാക്കിയാണ് ക്ലബ് 22 അംഗ പട്ടിക പുറത്തുവിട്ടത്. സി.കെ. വിനീത് ഈ വർഷം മേയിലാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 22 അംഗങ്ങളും ഇന്ത്യൻ താരങ്ങളാണെന്നതും ശ്രദ്ധേയം.
ഇക്കുറി പുതിയ ഉടമകൾ എത്തും മുന്പ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയ താരങ്ങൾക്കാണ് 22 അംഗ പട്ടികയിൽ ഇടമില്ലാത്തത്. ഒഴിവാക്കപ്പെട്ട താരങ്ങളോട് പുതിയ ക്ലബ് കണ്ടെത്താൻ നിർദേശിച്ചിരുന്നു. അതേസമയം, ഈസ്റ്റ് ബംഗാളുമായി ഇവർക്കു കരാർ ശേഷിക്കുന്നുണ്ട്. അതിനാൽ പുതിയ ക്ലബ് കണ്ടെത്താൻ കഴിയാത്ത താരങ്ങളെ റിസർവ് ടീമിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.
റിനോ, വിനീത് ബംഗാളിനു പുറത്ത്
12:19 AM Oct 21, 2020 | Deepika.com