ഓസിലിനെ ഗണ്ണേഴ്സ് ഒഴിവാക്കി
11:38 PM Oct 20, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ആഴ്സണലിൽ ജർമൻ മുൻ താരം മെസ്യൂട്ട് ഓസിലിന് ഇനി സ്ഥാനമില്ല. 2020-21 സീസണിലെ പ്രീമിയർ ലീഗ് സ്ക്വാഡിൽനിന്ന് ഓസിലിനെ പരിശീലകൻ മിക്കൽ അർറ്റേറ്റ ഒഴിവാക്കി. നേരത്തെ യൂറോപ്പ ലീഗിനുള്ള സ്ക്വാഡിലും ഓസിലിനു സ്ഥാനമില്ലായിരുന്നു. മാർച്ച് ഏഴിനുശേഷം ഓസിൽ ഗണ്ണേഴ്സ് ജഴ്സിയിൽ ഇറങ്ങിയിട്ടില്ല.